Today: 21 Sep 2024 GMT   Tell Your Friend
Advertisements
ഒരു പ്രശ്നത്തിനും യുദ്ധം പരിഹാരമല്ല: മോദി യുക്രെയിനില്‍
Photo #1 - Europe - Otta Nottathil - modi_ukraine_visit
വാഴ്സോ: ഒരു പ്രശ്നവും യുദ്ധഭൂമിയില്‍ പരിഹരിക്കാനാവില്ലെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് സാധ്യമായ എല്ലാ സഹകരണവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും പോളണ്ട് സന്ദര്‍ശനത്തിന് ശേഷം യുക്രെയ്നിലേക്ക് തിരിക്കുന്നതിന് മുമ്പ് അദ്ദേഹം വാഴ്സോയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

യുക്രെയ്നിലും പശ്ചിമേഷ്യയിലും നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ നമുക്കെല്ലാവര്‍ക്കും ആഴത്തിലുള്ള ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. യുദ്ധഭൂമിയില്‍ ഒരു പ്രശ്നവും പരിഹരിക്കാനാവില്ലെന്നാണ് ഇന്ത്യയുടെ ഉറച്ച വിശ്വാസം. ഏത് പ്രതിസന്ധിയിലും നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നത് മുഴുവന്‍ മനുഷ്യരാശിക്കും ഏറ്റവും വലിയ വെല്ലുവിളിയാണ്. സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് പരസ്പര സംഭാഷണത്തെയും നയതന്ത്ര മാര്‍ഗങ്ങളെയുമാണ് ഇന്ത്യ പിന്തുണയ്ക്കുന്നത്. ഇതിനായി, ഇന്ത്യയും സുഹൃദ് രാജ്യങ്ങളും സാധ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്കുമായി ഇന്ത്യ~പോളണ്ട് സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഒരു സാമൂഹിക സുരക്ഷാ ഉടമ്പടി ഒപ്പുവെച്ച ശേഷമാണ് ഇരുവരും സംയുക്തമായി മാധ്യമങ്ങളെ കണ്ടത്. ഏതെങ്കിലും സംസ്ഥാനത്തിന്‍റെ പ്രാദേശിക സമഗ്രതയ്ക്കും പരമാധികാരത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും എതിരായ ബലപ്രയോഗത്തില്‍ നിന്ന് എല്ലാ രാജ്യങ്ങളും വിട്ടുനില്‍ക്കണമെന്ന് ഇരുവരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

പോളണ്ട് സന്ദര്‍ശനത്തിന് ശേഷം മോദി ട്രെയിന്‍ മാര്‍ഗമാണ് ഉക്രേനിയന്‍ തലസ്ഥാനമായ കീവിലേക്കു പോയത്. കനത്ത സുരക്ഷയിലുള്ള യാത്രയ്ക്ക് ഏകദേശം 10 മണിക്കൂര്‍ എടുത്തു. കീവില്‍ ഏഴ് മണിക്കൂറോളം തങ്ങുന്ന മോദി, പ്രസിഡണ്ട് വ്ലാഡിമിര്‍ സെലെന്‍സ്കിയുമായി ചര്‍ച്ച നടത്തും. ഉക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിലായിരിക്കും സംഭാഷണം കേന്ദ്രീകരിക്കുകയെന്ന് പ്രതീക്ഷിക്കുന്നു.

ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ ഇന്ത്യ ഇതുവരെ അപലപിച്ചിട്ടില്ല. ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും സംഘര്‍ഷം പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്.
- dated 23 Aug 2024


Comments:
Keywords: Europe - Otta Nottathil - modi_ukraine_visit Europe - Otta Nottathil - modi_ukraine_visit,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us